
കഴിഞ്ഞ ദിവസം നടന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വരണാധികാരിയാ യിരുന്നു തൃശ്ശൂർ കലക്ടർ. തെരഞ്ഞെടുപ് സമയത്ത് ഉണ്ടായ സമ്പർക്കത്തിൻ്റെ പശ്ചാതലത്തിൽ കഴിഞ്ഞി ദിവസം ആൻ്റിജൻ ടെസ്റ്റിന് വിധേയനായിരുന്നു. എന്നാൽ, ആൻ്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നു എങ്കിലും, തുടർന്ന് ആർ ടി പി സി ആർ ടെസ്റ്റിനു കൂടി കളക്ടർ തയ്യാറാവുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കളക്ടർക്ക് കോ വിഡ് സ്ഥിരീകരിച്ചത്.
ഇന്നു രാവിലെ നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്നും കലക്ടർ എസ് ഷാനവാസ് വിട്ടുനിന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സജീവമായിരുന്നതു കൊണ്ട്, മേയർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോകേണ്ടി വരും.