വന്‍ തീ പിടുത്തം.

കോഴിക്കോട്: ചെറുവണ്ണൂരില വന്‍ തീ പിടുത്തം. ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്. കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്.രാവിലെ ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല. സമീപത്ത് തന്നെ പോലീസ് സ്റ്റേഷനുണ്ടായിരുന്നതിനാല്‍ തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനായി. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

thrissur containment -covid-zone

മീഞ്ചന്ത, ബീച്ച്‌ എന്നിവിടങ്ങളിലെ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ക്ക് പിന്നാലെ ജില്ലയിലെ 20 യൂണിറ്റുകള്‍ കൂടി എത്തി തീ അണക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍.
തൊട്ടടുത്ത് വീടുകളൊന്നുമുള്ള മേഖലയല്ല ചെറുവണ്ണൂര്‍ എന്നത് ആശ്വാസമാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.