
പൂച്ചട്ടി- മൂർക്കനിക്കരയിൽ വാഹന പരിശോധനക്കിടയിൽ 7.8 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. തൃശ്ശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് ഹീറോ ഹോണ്ട സ്പ്ലെണ്ടർ ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി പ്രതി പിടിയിലായത്.
തൃശ്ശൂർ നടത്തറ പോലൂക്കര ഗാന്ധി നഗർ പുളിയത്ത് പറമ്പിൽ വേലുണ്ണി മകൻ രവിയാണ് അറസ്റ്റിലായത്. ന്യൂയർ പാർട്ടി വിൽപ്പന ലക്ഷ്യമാക്കി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.