
തൃശൂർ വിനോദ യാത്ര കഴിഞ്ഞ് സുഹൃത്തുമൊത്ത് തിരിച്ചു പോകുന്നതിനിടെ ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. കോട്ടയം അമലഗിരി മനുശ്ശേരി വീട്ടിൽ ജോണിയുടെ മകൻ അഭിജിത്ത് (21) ആണ് മരിച്ചത്. കാസർകോഡ് സുളളിയിൽ നിന്നുള്ള യാത്രക്കിടയി ലായിരുന്നു ദാരുണ അന്ത്യം സംഭവിച്ചത്. ഒപ്പം ഉണ്ടായിരുന്ന കോട്ടയം വിഷ്ണു വിലാസം രാജഷിൻ്റെ മകൻ വൈഷ്ണവ് (22) നെ പരിക്കുകളോടെ അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് (ഞായർ) പുലർച്ചെ ആറിന് ആണ് ചൂണ്ടൽ -കുറ്റിപ്പുറം സംസ്ഥാന പാതയിൽ പെരുമ്പിലാവിന് സമീപം വട്ടമ്മാവിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അഭിജിത്ത് ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടർന്ന് സമീപത്തെ കാനയിലേക്ക് മറിയുകയായിരുന്നു.
തുടർന്ന് പോസ്റ്റുകളിൽ താഴ്ന്ന് നിന്നിരുന്ന കേബിൾ കഴുത്തിൽ കുടുങ്ങുകയായിരുന്നു. സംഭവ സമയം എതിർദിശയിൽ നിന്നും വന്നിരുന്ന കാർ യാത്രികർ അപകടം കണ്ടതിനെ തുടർന്ന് ആംബുലൻസിൽ അൻസാർ അശുപത്രി യിൽ എത്തിക്കുകയായി രുന്നു. അഭിജിത്തിൻ്റെ മൃതദേഹം അൻസാർ ആശുപത്രിയിൽ.