
കുന്നംകുളത്ത് വാഹന പരിശോധനക്കി ടെ രണ്ടു കിലോ കഞ്ചാവുമായി 2 യുവാക്കള്‍ പോലീസ് പിടിയിലായി. വടക്കേക്കാട് എടക്കര മുണ്ടോട്ടില്‍ അനസ്(18), എടക്കര മഠത്തിലാറയില് സെനഗല്‍ ( 19) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേഷനു സമീപത്ത് പോലീസിന്റെ വാഹന പരിശോധനക്കിടയില്‍ ബൈക്കിലെ ത്തിയ ഇവരെ പോലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു.
പോലീസ് ഇവരെ പിന്തുടര്ന്ന് തൃശ്ശൂര്‍ റോഡില്‍ നിന്ന് പിടികൂടുകയായിരുന്നു. വാഹനം പരിശോധിച്ചപ്പോഴാണ് കുന്നംകുളം വടക്കേക്കാട് മേഖലകളില്‍ ചില്ലറ വില്പനയ്ക്കായി കൊണ്ടു പോവുകയായിരുന്ന രണ്ട് കിലോയോളം വരുന്ന കഞ്ചാവിന്റെ പാക്കറ്റുകള്‍ കണ്ടെത്തിയത്. 500 രൂപയ്ക്ക് വില്‍ക്കുന്നതിനായി ചെറിയ പാക്കറ്റുകളുടെ രൂപത്തിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.