ചാവക്കാട് ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 37 പവനോളം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ…

ചാവക്കാട്: തിരുവത്ര പുതിയറയിൽ ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 37 പവനോളം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. കുപ്രസിദ്ധ മോഷ്ടാവ് കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശി പനക്കൽ വീട്ടിൽ ചന്ദ്രൻ(63), കോഴിക്കോട് താമരശ്ശേരി സ്വദേശി കൂരപോയ്യിൽ വീട്ടിൽ മുഹമ്മദ് നിസാർ (29) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ വാടാനപ്പള്ളി സ്വദേശി സുഹൈൽ എന്നയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കടപ്പുറം ഗ്രാമ പഞ്ചായത്ത് അഞ്ചങ്ങാടി സൽവ റീജൻസി ഉടമയും, വ്യവസായിയുമായ പുതിയറ വലിയകത്ത് അഷറഫിന്റെ വീട്ടിൽ നവംബർ മൂന്നിന് ആണ് കവർച്ച നടത്തിയത്.

കൂടാതെ ചാവക്കാട് പുതിയറയിൽ നിന്നും 37 പവൻ സ്വർണാഭരണങ്ങൾ മോഷണം നടത്തിയതിന് ശേഷം പ്രതികൾ രക്ഷപെടാനായി മണത്തലയിലുള്ള ഷിറാസ് എന്നയാളുടെ വീട്ടിൽ നിന്നും അമ്പതിനായിരം രൂപയോളം വില വരുന്ന ബൈക്ക് മോഷണം നടത്തി രക്ഷപെടുക യായിരുന്നു മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഒളിത്താവളങ്ങളിൽ താമസിച്ചു വരികയായിരുന്നു.

thrissur news

മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്ത പ്രതികളെ ആഴ്ചകൾ നീണ്ട എന്നേഷണത്തിന് ഒടുവിലാണ് ഇവരുടെ ഒളിത്താവളത്തിൽ നിന്നും പൊലീസ് പിടികൂടുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലെ മോഷണ കേസുകളിലെ പ്രതികളായ ഇവരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് നിരവധി മോഷണകേസുകൾക്ക് തുമ്പുണ്ടാക്കാ നായി പൊലീസിന് കഴിഞ്ഞു. .