ഗുരുവായൂരിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു…

thrissur arrested

ഗുരുവായൂര്‍: ചൂല്‍പ്പുറത്ത് തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ നാല്‍പാളയം സ്വദേശി ഹരികൃഷ്ണനെ(52)യാണ് ഗുരുവായൂര്‍ അറസ്റ്റ് ചെയ്തത്. ഗുരുവായൂരില്‍ വര്‍ഷങ്ങളായി ജോലിചെയ്ത് വന്നിരുന്ന തമിഴ്‌നാട് കടലൂര്‍ സ്വദേശി (മുരുകൻ) മുരുകവേല്‍ ആണ് കൊല്ലപ്പെട്ടത്.

thrissur news

കഴിഞ്ഞ 15 നാണ് സംഭവം. ഗുരുവായൂർ ചൂല്‍പ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം റോഡില്‍ തലയില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലാണ് നാട്ടുകാര്‍ മുരുകനെ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് രാത്രി 11 ഓടെ തൊഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിൽ എത്തിച്ചു, പിറ്റേ ദിവസം ഉച്ചയോടെ മരിച്ചു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വീഡിയോ കോണ്‍ഫ്രന്‍സ് വഴി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.