സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസില്‍ വിധി കേള്‍ക്കവെ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് പ്രതികള്‍…

നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഇന്ന് വിധി.. സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസില്‍ വിധി കേള്‍ക്കവെ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് പ്രതികള്‍. കേസില്‍ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സി.ബി.ഐ കോടതി ഇന്ന് വിധിച്ചു. പ്രതികള്‍ക്കെ തിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും.

ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ ഇന്ന് വിധി പറഞ്ഞത്. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.

thrissur news

സാക്ഷിമൊഴികള്‍ വിശ്വസനീയമാണെ ന്നും കോടതി വിലയിരുത്തി. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ഐ.പി.സി 302, ഐ.പി.സി 201 വകുപ്പുകള്‍ നില നില്‍ക്കുമെന്നും കോടതി പറഞ്ഞു. അതേ സമയം, ഫാ. തോമസ് എം. കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കു മാണ് മാറ്റുക.