
ബി.ജെ.പി അധികാരത്തിൽ കേറത്തിരിക്കൻ ഇടതും വലതും സഖ്യം ചേരുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ. അവിണിശ്ശേരിയിലും തിരുവില്വാ മലയിലുമാണ് സഖ്യനീക്കം നടക്കുന്നത്.. ബി.ജെ.പി ഭരിച്ചിരുന്ന തൃശ്ശൂര്‍ ജില്ലയിലെ ഏക പഞ്ചായത്തായ അവിണിശ്ശേരിയി ൽ ഇത്തവണയും ബി.ജെ.പി തന്നെയാണ് മുന്നില്‍. ആകെയുള്ള 14 സീറ്റുകളിൽ ബി.ജെ.പി 6 എണ്ണവും എൽ.ഡി.എഫ് 5 എണ്ണവും യു.ഡി.എഫ് 3 എണ്ണവും എന്നിങ്ങനെയാണ് കക്ഷി നില.
ഇവിടെ യു.ഡി.എഫ് പിന്തുണയോടെ എല്‍.ഡി.എഫ് പ്രസിഡന്‍റ് പദവി വഹിക്കും. ഇവിടെ യു.ഡി.എഫിന് പ്രസിഡന്റ് പദവി നൽകി എൽ.ഡി.എഫ് പിന്തുണയ്ക്കും. ജനവിധിയെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിലൂടെ നടക്കുന്നതെന്ന് ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാർ പറഞ്ഞു. പ്രാദേശിക സഖ്യത്തിന് യു.ഡി.ഫ് എൽ.ഡി.ഫ് ജില്ലാ നേതൃത്വങ്ങൾ കൂടി അനുമതി നൽകിയാൽ ബി.ജെ.പിക്ക് ജില്ലയിലെ തദ്ദേശ സ്ഥാപങ്ങളിൽ ആകെ ഉണ്ടായിരുന്ന രണ്ട് പഞ്ചായത്തുകള്‍ കൂടി നഷ്ടമാകും.