
കുന്നംകുളം ഗുരുവായൂര്‍ റോഡിലെ മൊബൈല്‍ ഹട്ട് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. രണ്ട് ലക്ഷത്തിലേറെ രൂപ വിലവരുന്ന മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കടയുടെ ചുമര് തുരന്ന് അകത്ത് കയറിയാണ് സാധനങ്ങൾ മോഷ്ടിച്ചിട്ടുള്ളത്. പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് കട പ്രവര്‍ത്തിക്കുന്നത്. പമ്പിലെ ഫ്‌ളക്‌സ് ബോര്‍ഡിന്റെ പുറകിലായുള്ള ചുമരാണ് തുരന്നിരിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ഭയന്ന് രാത്രി സി. സി. ടി. വി ക്യാമറകള്‍ ഓഫ് ചെയ്യാറുണ്ടെന്ന് കടയുടമ പറയുന്നു. രാത്രി ഒന്‍പതോടെ കടയുടമ കടയടച്ച് പോയതാണ്. രാവിലെ കടതുറക്കാനെത്തിയ കടയുടമ ആണ് പുറത്ത് എ.സിഘടിപ്പിച്ചിട്ടുളള ചുമര് തുരന്ന നിലയില്‍ കണ്ടെത്തിയത്.
വിവിധ തരം മൊബൈല്‍ ഫോണുകളും മറ്റ് സാധനങ്ങളും മോഷണം പോയിട്ടുണ്ട്. ക്യാഷ് കൗണ്ടര്‍ തുറന്നിട്ടുണ്ട്. ഇതിലെ സാധനങ്ങള്‍ വലിച്ചിട്ട നിലയിലാണ്. സംഭവം അറിഞ്ഞതോടെ കുന്നംകുളം പോലീസും, വിരടായള വിദഗ്തരും, ഡോഗ് സ്‌ക്വാഡും, ഫോറസിക് വിഭാഗവും, സ്ഥലത്തെത്തി പരിശോധന നടത്തി. ഫോണുകള്‍ ഐ എം ഇ നമ്പറുകളുള്ള തിനാല്‍ ഇവ എവിടെയെങ്കിലും ഉപയോഗിച്ചാൽ കണ്ടെത്താനാകും എന്നാണ് പറയണത്.