ICL ടൂര്‍സ് ആന്റ് ട്രാവല്‍സ് ദുബൈയിലെ ഊദ് മേത്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു…

ഇന്ത്യയില്‍ ICL ഫിന്‍കോര്‍പ് എന്ന ബ്രാന്റില്‍ പ്രശസ്തമായ സ്ഥാപനത്തിന്റെ ഗ്രൂപ്പിൽ വരുന്ന സ്ഥാപനങ്ങൾ യു.എ.ഇയിലും പ്രവര്‍ത്തനം തുടങ്ങി. ആദ്യസംരംഭമായ ഐസിഎല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ദുബൈയിലെ ഊദ് മേത്തയില്‍ അമീർ സുൽത്താൻ സൈഫ് അൽക്വയ് വാനി അൽ അലീലിയും ICL സിഎംഡി കെ.ജി അനിൽകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

കോവിഡിനെ തുടര്‍ന്ന് തളര്‍ന്ന് കിടന്നിരുന്ന വിനോദസഞ്ചാര മേഖല ഉണര്‍വിന്റെ ഘട്ടത്തിലാണെന്നും ആളുകള്‍ കൂടുതല്‍ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നതായും ഐസിഎല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.ജി അനില്‍കുമാര്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞു.ലോകത്ത് മറ്റേത് രാജ്യത്തേക്കാളേറെ യുഎഇയില്‍ ടൂറിസം മേഖല വമ്പിച്ച കുതിപ്പിലേക്കാണ് വരുന്നത്.

ഈ സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. താമസിയാതെ തന്നെ യുഎഇയില്‍ പത്ത് ബ്രാഞ്ചുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐസിഎല്‍ ഫിന്‍കോര്‍പ് ഗ്രൂപ്പിന്റെ കീഴില്‍ നിരവധി സംരംഭങ്ങള്‍ യുഎഇയിലും മറ്റു ജിസിസി രാജ്യങ്ങളിലും തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു.

എന്‍ബിഎഫ്‌സി ഓഫീസസ്, ട്രാവല്‍ ആന്റ് ടൂര്‍ ഫേംസ്, ഫാഷന്‍ വെയര്‍ സെന്ററുകള്‍, മെഡിക്കല്‍ കെയര്‍ സെന്റര്‍, ട്രാവല്‍ ലബോറട്ടറീസ് തുടങ്ങിയവയും സ്ഥാപിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഐസിഎല്‍ ട്രാവല്‍സ് നിരവധി ഓഫറുകള്‍ ഉപയോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് വിസിറ്റ് വിസകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു വിസിറ്റ് വിസ സൗജന്യമായി നല്‍കും. ഇത്തരത്തില്‍ എയര്‍ടിക്കറ്റ് എടുക്കുന്നവര്‍ക്കും ഇളവുകള്‍ ലഭിക്കും. താമസിയാതെ തന്നെ ഐസിഎല്‍ ഫിന്‍കോര്‍പും യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിക്കും. സെൻട്രൽ ബാങ്കിന്റെ അനുമതി ലഭിച്ചാലുടന്‍ ഇതേ പേരിലായിരിക്കും സ്ഥാപനം തുടങ്ങുകയെന്നും അനിൽകുമാർ പറഞ്ഞു. പ്രമുഖ അവതാരകൻ മിഥുൻ രമേഷും ഉദ്ഘാടനചടങ്ങിൽ സംബന്ധിച്ചിരുന്നു.