
തൃശൂരിൽ എൽ ഡി എഫിന് പിന്തുണ നൽകുമെന്ന് കോൺഗ്രസ്സ് വിമതൻ എം കെ വർഗ്ഗീസ്. മേയർ സ്ഥാനം ഉൾപ്പടെയാണ് എൽ ഡി എഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ കോൺഗ്രസ്സിൽ നിന്നും തനിക്ക് നേരിട്ട മോശം അനുഭവത്തിനോടുള്ള പ്രതിഷേധമാണ് തൻ്റെ ഈ തീരുമാനം എന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾ ഉൾപ്പടെ പാർട്ടിയിൽ നിന്നും തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതിനെ തുടർന്നും ഇടതു പക്ഷത്തിനൊപ്പം സഹകരിക്കാനാണ് തന്റെ തീരുമാനമെന്ന് ഒടുവിൽ എം കെ വർഗ്ഗീസ് വ്യക്തമാക്കി. എന്തിനും തയ്യാറാണെന്ന് എൽ.ഡി.എഫ് അറിയിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് ഇതുവരെ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. എം കെ വർഗ്ഗീസ് പിന്തുണ പ്രഖ്യാപിക്കുന്നതോടെ എൽ ഡി.എഫിന് തൃശൂരിൽ ഭരണം തുടരാൻ സാധിക്കും .