
പരാജയഭീതി പൂണ്ട സി.പി.എം ജില്ലയിൽ വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പറഞ്ഞു. പല സ്ഥലങ്ങളിലും ബി.ജെ.പി സ്ഥാനാർത്ഥി കളെയും നേതാക്കളെയും തിരെഞ്ഞെടുപ്പ് വേളയിൽ സി.പി.എം ഭിഷണിപെടുത്തിയിരുന്നു എന്നും കൂടാതെ ജില്ലയിലെ സമാധാന അന്തരിക്ഷം തകർക്കാനാണ് സി.പി.എം ശ്രമിക്കുന്നത് എന്നും കുന്ദംകുളത്ത് സ്ഥാനാർത്ഥിയേ ആക്രമിച്ചതും, ചാവക്കാടും, ഇരിഞ്ഞാലക്കുടയിലും ജില്ലയിലെ വിവിധ മേഖലകളിൽ ഉണ്ടായ സംഭവങ്ങൾ ഇതിനു ഉദാഹരണം ആണ്.
ഇതിന് വേണ്ടി നേതാക്കൾ പ്രവർത്തക രെ കയറുരി വീട്ടിരിക്കുകയാണ്. അക്രമം അഴിച്ചുവിട്ട് തൃശ്ശൂർ ജില്ലയെ കണ്ണൂർ മോഡൽ ആക്കാനാണ് സി.പി.എം ശ്രമിക്കുന്നത് എങ്കിൽ ശക്തമായ പ്രതിരോധത്തിന് ബി.ജെ.പി തയ്യാറാകും. സി.പി.എമ്മിന്റെ അക്രമത്തിനു ഓത്തശ നൽകുന്ന സമീപനം ആണ് പൊലീസ് ചെയുന്നത്. കനത്ത പരാജയം ആണ് സി.പി.എം നെ കാത്തിരിക്കുന്നത്. ഇതിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് പതിവ് രീതിയായ അക്രമ പാതയിലേക്ക് നീങ്ങുന്നതെന്നും നാഗേഷ് പറഞ്ഞു.