മാവോയ്സ്റ്റ് നേതാവിനെ അറസ്റ്റ് ചെയ്തു..

തൃശൂരിൽ മാവോയ്സ്റ്റ് നേതാവ് ചിറ്റിലപ്പിള്ളി സ്വദേശി രാജനെയാണ് എറണാകുളത്ത് നിന്നുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തത്. മലപ്പുറം എടക്കരയിൽ മാവോയിസ്റ്റ് അനുകൂല പ്രവർത്തനവു മായി ബന്ധപ്പെട്ട കേസിൽ ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഒല്ലൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റാണ് രാജനെ കൂർക്കഞ്ചേരി യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

thrissur districtഒല്ലൂരിൽ ഉള്ള സഹോദരിയുടെ വീട്ടിലേക്ക് പോകും വഴിയായിരുന്നു ഇയാൾക്ക് അപകടമുണ്ടായത്. ഒല്ലൂരിലെ സഹോദരിയുടെ വീട്ടിലും പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ആശുപത്രിയിൽ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള രാജനെ എറണാകുളത്തേക്ക് കൊണ്ടു പോകും.