പാമ്പുമേക്കാട്ടുമനയിലെ വലിയ അമ്മ ദേവകി അന്തർജനം അന്തരിച്ചു…

പാമ്പുമ്മേക്കാട്ടിലെ പൂജകൾ അടക്കമുള്ള കർമങ്ങൾക്ക് അധികാരമുള്ള പാമ്പുമേക്കാട്ടു മനയിലെ വലിയ അമ്മ ദേവകി അന്തർജനം (86) അന്തരിച്ചു. കഠിന വ്രതത്തിലാണു ജീവിച്ചിരുന്നത്. മനയിലെ ദൈനംദിന ചടങ്ങുകളിൽ പങ്കാളിയാണ്. ഭക്തരുടെ പരാതികൾ കേൾക്കുന്നതും മണ്ഡല കാലത്ത് ഒരു ദിവസം നാഗ ദേവതകൾക്കു പൂജകഴിക്കുന്നതും ഇവിടുത്തെ അമ്മയാണ്.

thrissur district

51 വർഷം മുൻപാണു അന്തിക്കാട് കുളങ്ങാത്ത് ചോർലി മനയിലെ അംഗമായ ദേവകി അന്തർജനം പാമ്പുമേക്കാട്ടു മനയിൽ എത്തിയത്. നാഗരാജാവായ വാസുകിയുടെ സാന്നിധ്യമുണ്ടെന്നു വിശ്വസിക്കുന്ന മനയാണത്. നാഗർ കോവിൽ നാഗരാജാ ക്ഷേത്രത്തിലെ താന്ത്രിക അവകാശവും ഈ മനയ്ക്കാണ്.

പരേതനായ ശ്രീധരൻ നമ്പൂതിരിയാണു ഭർത്താവ്. സംസ്കാരം നടത്തി.
മക്കൾ: ജാതവേദൻ നമ്പൂതിരി, വല്ലഭൻ നമ്പൂതിരി, ഉഷ അന്തർജനം. മരുമക്കൾ: സാവിത്രി അന്തർജനം, ഇന്ദു അന്തർജനം, മൂർക്കനാട് വാസുദേവൻ നമ്പൂതിരി.