തൃശൂർ K.S.R.T.C സ്റ്റാന്റിന് സമീപം ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിൽ സംഘർഷം…

തൃശൂർ K.S.R.T.C സ്റ്റാന്റിന് സമീപം ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിൽ സംഘർഷം. തൃശൂർ ഈസ്റ്റ് പോലീസ് ഇരുകൂട്ടർക്കു മെതിരെ നരഹത്യാ ശ്രമത്തിന് കേസെടുതു. ഇവരുടെ ഓട്ടോറിക്ഷയിൽ നിന്നും 2 വാളുകളും, ഒരു കത്തിയും, ഒരു കുപ്പി മുളക് പൊടിയും കണ്ടെടുത്തു. പ്രതികളായ അഞ്ചു പേരെ അറസ്റ്റു ചെയ്തു. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

തൃശൂർ കിഴക്കേകോട്ട സ്വദേശി രഞ്ജിത്ത്, ചേലക്കോട്ടു കര സ്വദേശി ബിജോ ജോബ്, പടവരാട് സ്വദേശി ജെറിൻ , വല്ലച്ചിറ സ്വദേശി മണികണ്ഠൻ, അഞ്ചേരി ച്ചിറ സ്വദേശി തോബിയാസ് എന്നിവരെയാണ് ഈസ്റ്റ് എസ്.ഐ. അനുദാസും സംഘവും അറസ്റ്റ് ചെയ്തത്.