തൃശൂർ ജില്ലയിലെ ഇന്നത്തെ പ്രധാന ഇലക്ഷൻ വാർത്തകൾ | Thrissur election news | 30-11-2020

ഇന്ന് നീക്കം ചെയ്തത് 1,111 അനധികൃത പ്രചാരണ സാമഗ്രികൾ

തൃശൂർ ജില്ലയിൽ പെരുമാറ്റ ചട്ട നിയമം ലംഘിച്ച് അനധികൃതമായി സ്ഥാപിച്ച 1,111 പ്രചാരണ സാമഗ്രികൾ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ്നീക്കം ചെയ്തു. വിവിധ താലൂക്കുകളിൽ പൊതുസ്വകാര്യ ഇടങ്ങളിൽ സ്ഥാപിച്ച കൊടി-തോരണങ്ങളും ഫ്ലക്സ്,ബാനർ, ബോർഡ്‌ എന്നിവയാണ് അതത് താലൂക്ക് ഉദ്യോഗസ്ഥർ നീക്കം ചെയ്തത്. മുകുന്ദ പുരം താലൂക്കിൽ 46തോരണങ്ങളും 15കൊടികളും 2ഫ്ളക്സുകളുമാണ് നീക്കം ചെയ്തത്.

കൊടുങ്ങല്ലൂർ താലൂക്കിൽ 43പോസ്റ്ററുകളും 8ബോർഡുകളും, 36തോരണങ്ങളും 15കൊടികളും 2ഫ്ളക്സുകളും നീക്കംചെയ്തു. ചാലക്കുടിയിൽ 12 ബോർഡുകളും 14പോസ്റ്ററുകളും 32കൊടികളും 75മീറ്റർ ഹോർഡിങ്‌സും നീക്കംചെയ്തു.

തൃശൂർ സിവിൽ സ്‌റ്റേഷനിൽ സന്ദർശകർക്ക് നിയന്ത്രണം.

കോ വിഡ്19 വ്യാപനത്തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി അയ്യന്തോൾ സിവിൽസ്റ്റേഷനിലെ വിവിധ സർക്കാർ ഓഫീസുകളിലേയ്ക്ക് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായി ജില്ലാ കലക്ടർ എസ്. ഷാനവാസ് അറിയിച്ചു.പ്രവേശനം നിയന്ത്രി ക്കുന്നതിനും പ്രവേശന കവാടത്തിലുള്ള ഹെൽപ്പ് ഡെസ്ക്കുകളുടെ പ്രവർത്തനം ഏകോപ്പിക്കുന്നതിനും മേൽ നോട്ടം വഹിക്കുന്നതിനുമായി നോഡൽ ഓഫീസറായി ഹുസൂർ ശിരസ്തദാറിനെ നിയമിച്ചു. പൊതു ഹെൽപ്പ് ഡെസ്കുകളുടെ പ്രവർത്തനത്തിനായി ഡിസംബർ 1മുതൽ 3വരെ ജീവനക്കാരെനിയോഗിച്ചു.

ഗ്രാമ പഞ്ചായത്തുകളിൽ പരാതിപ്പെട്ടി.

ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കസ്റ്റഡി മ രണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗ്രാമ പഞ്ചായത്തു കളിലും ജില്ലാ പൊലീസ് സൂപ്രണ്ടിന് കൈമാറാനുള്ള പരാതി പ്പെട്ടി സ്ഥാപിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

പരാതി പ്പെട്ടിയുടെ ഉത്തരവാദിത്വം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനാണ്. എല്ലാമാസവും ഏതെങ്കിലുമൊരു ദിവസം അതത് സ്ഥലത്തെ കോളേജിലെയോ, ഹയർസെക്കൻ്ററി സ്കൂളിലെയോ, പ്രിൻസിപ്പലിൻ്റെ സാന്നിധ്യത്തിൽ പരാതി പ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തുറക്കും. പെട്ടിക്കുള്ളിലെ പരാതി കൾ പരിശോധിച്ച് നടപടിആവശ്യമുള്ളവ ബന്ധപ്പെട്ട ജില്ലാ പൊലീസ് സൂപ്രണ്ടിന്കൈമാറും.

ഫിനാൻസ് ഓഫീസറെ ചുമതല പ്പെടുത്തി.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചിലവ് കണക്കുകൾ സമർപ്പിക്കാനുള്ള ഫിനാൻസ് ഓഫീസറായി പി ജി അനിൽ കുമാറിനെ ജില്ലാ കലക്ടർ എസ് ഷാനവാസ് ചുമതല പ്പെടുത്തി. തൃശൂർ കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, നഗരസഭകളായ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി,കുന്നംകുളം, ഗുരുവായൂർ, ചാവക്കാട്,വടക്കാഞ്ചേരി എന്നിവിടങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വരവ് ചിലവ് കണക്കുകൾ സ്വീകരിക്കുന്ന തിനായാണ് പി.ജി അനിൽ കുമാറിനെ ചുമതല പ്പെടുത്തിയത്