
എടക്കരയിൽ നിയന്ത്രണംവിട്ട കാർ യുവധാര ക്ലബ്ബിന് സമീപത്തുള്ള എൽ. ഡി. എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ഇടിച്ചുകയറി. കുഴിങ്ങര ഭാഗത്തുനിന്ന് അവിയൂർ ഭാഗത്തേക്ക് പോയിരുന്ന കാറാണ് അപ കടത്തിൽപ്പെട്ടത്. കാർ സമീപത്തുള്ള കടയിലും റോഡരികിലുണ്ടായിരുന്ന കോണിയിലും ഇടിച്ചതിനു ശേഷ മാണ് ഓഫീസിലേക്ക് ഇടിച്ചുകയറിയത്. ഓഫീസിലുണ്ടായിരുന്ന ഷാജഹാൻ, കൊമ്പത്ത് കരീം എന്നിവർക്ക് നിസ്സാര പരിക്കേറ്റു