
ഇന്ന് കേരളത്തിൽ…
ഇന്ന് 5378 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. 5970 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,486; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,16,978. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 6 പ്രദേശങ്ങളെ ഒഴിവാക്കി. 27 മ രണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ഇന്ന് തൃശൂർ ജില്ലയിൽ…
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 573പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 589 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6602ആണ്. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57135ആണ്. 50113 പേരെയാണ് ആകെ രോഗ മുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ വ്യാഴാഴ്ച സമ്പർക്കം വഴി 557 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 32ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 7 പേർക്കും, രോഗ ഉറവിടം അറിയാത്ത 7 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 42പുരുഷൻമാരും 43സ്ത്രീകളും പത്ത് വയസ്സിനു താഴെ 34 ആൺകുട്ടികളും 20 പെൺകുട്ടികളുമുണ്ട്.