
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്
ഇന്ന് ബുധനാഴ്ച്ച (25/11/2020 ) തൃശൂർ ജില്ലയിൽ 652പേർക്ക് കൂടി കോ വിഡ്; 631 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം6623 ആണ്. തൃശൂർ സ്വദേശികളായ 102പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതു വരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആകെ 56,562 ആണ്. 49,524പേരെയാണ് ആകെ രോഗ മുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.
തൃശൂർ ജില്ലയിൽ 634പേർക്കാണ് ബുധനാഴ്ച്ച സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. കൂടാതെ മൂന്നു ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തിയ മൂന്നു പേർക്കും, രോഗ ഉറവിടം അറിയാത്ത 12പേർക്കും രോഗ ബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 43പുരുഷൻമാരും 43സ്ത്രീകളും പത്ത് വയസ്സിനു താഴെ 24ആൺ കുട്ടികളും 22പെൺ കുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
4282പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ബുധനാഴ്ച്ച 559പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 200പേർ ആശുപത്രിയിലും 359പേർ വീടുകളിലുമാണ്. ബുധനാഴ്ച്ച 6479സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 5030പേർക്ക് ആന്റിജൻ പരിശോധനയും 1195പേർക്ക് ആർടി – പിസിആർ പരിശോധനയും 254പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.
4,48,049 സാമ്പിളുകളാണ് തൃശൂർ ജില്ലയിൽ ഇതുവരെ ആകെ പരിശോധനയ്ക്ക് അയച്ചത്. 397 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതു വരെ ആകെ 1,08,178 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 33പേർക്ക് സൈക്കോ സോഷ്യൽകൗൺസിലർമാർ വഴി കൗൺസലിംഗ് നൽകി. വ്യാഴാഴ്ച റെയിൽവേസ്റ്റേഷനുകളിലും ബസ്സ്റ്റാൻഡു കളിലുമായി 346പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
കേരളത്തില്‍ ഇന്ന്
കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 833, എറണാകുളം774, മലപ്പുറം664, തൃശൂര്‍652, ആലപ്പുഴ546, കൊല്ലം539, പാലക്കാട്463, തിരുവനന്തപുരം461, കോട്ടയം450, പത്തനംതിട്ട287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
66,042 സാമ്പിളുകളാണ് കഴിഞ്ഞ24 മണിക്കൂറിനിടെ പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. സെന്റിനല്‍ സാമ്പിള്‍, റുട്ടീന്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,18,925 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മര ണങ്ങളാണ് ഇന്ന് കോ വിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മ രണം 2121ആയി. ഇത് കൂടാതെ ഉണ്ടായ മ രണങ്ങള്‍ എന്‍.ഐ.വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.