
പട്ടികജാതി വികസന വകുപ്പിന് കീഴിലെ നടത്തറ ഐടിഐയില്‍ എന്‍.സി.വി.ടി. അംഗീകാരമുള്ള കാര്‍പെന്റര്‍ ട്രേഡിലേക്ക് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ പ്പെടുന്നവര്ക്കായുള്ള ശേഷിക്കുന്ന സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍30 വൈകീട്ട് 5മണിവരെ അപേക്ഷ നല്‍കാം.
SSLC ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ. ടി. ഐ. യില്‍ നേരിട്ട് ഹാജരാകണം. തിരഞ്ഞെടുക്കുന്ന എല്ലാ ട്രെയിനികള്‍ക്കും സൗജന്യ പരിശീലനത്തിന് പുറമേ പോഷകാഹാരം, ഉച്ച ഭക്ഷണം, 900രൂപ യൂണിഫോം അലവന്‍സ്, 3000 രൂപ സ്റ്റഡി ടൂര്‍ അലവന്‍സ്, എന്നിവയും നല്‍കും. അര്‍ഹതപ്പെട്ടവര്‍ക്ക് ലംപ്സം ഗ്രാന്റ് 1000രൂപയും പ്രതിമാസം 800രൂപ വീതം സ്റ്റൈപന്റും നല്‍കുമെന്നും ട്രെയിനിങ് സൂപ്രണ്ട് & പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 0487-2370948, 9747313450