ഓട്ടോമീറ്റര്‍ പുനഃപരിശോധന: ഫെയര്‍ മീറ്ററുകള്‍ മുദ്ര പതിപ്പിക്കല്‍ ആരംഭിച്ചു.

auto fair meter

തൃശൂര്‍താലൂക്കില്‍ പ്പെട്ടതും 2020ജനുവരി മുതല്‍ ജൂണ്‍വരെ മുദ്ര പതിക്കേണ്ടതുമായ ഓട്ടോ ഫെയര്‍ മീറ്ററുകള്‍ക്ക് നവംബര്‍ 26,27 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെയും 2 മണി മുതല്‍ 3 മണി വരെയുമാണ് അനുവദിച്ച സമയം . ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഒളരി ലീഗല്‍ മെട്രോളജി ഓഫീസില്‍ ഹാജരാക്കി മുദ്രപതിപ്പിക്കാം.

SNOW VIEW

2020ജൂലൈ മുതല്‍ ഡിസംബര്‍വരെ മുദ്ര പതിപ്പിക്കേണ്ട ഫെയര്‍ മീറ്ററുകള്‍ മുദ്ര പതിക്കുന്നതിന് ബുധന്‍,വെള്ളി (നവംബര്‍20, ഡിസംബര്‍ 9,11 ഒഴികെ ) ദിവസങ്ങളില്‍ ഓഫീസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ടെത്തി തിയതി ബുക്കുചെയ്യേണ്ടതാണ്. അപേക്ഷകര്‍ കോ വിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം വരേണ്ടത്. കൂടുതൽ അനേഷണങ്ങൾക്ക് ഫോണ്‍: 0487 2363612