തൃശൂർ ജില്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിൽ നിർദ്ദേശിച്ച, പാലിക്കേണ്ടതായ കാര്യങ്ങൾ വിഷാദ വിവരണങ്ങൾ!

കോ വിഡ് 19 മാനദണ്ഡങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട ചട്ടങ്ങള്‍,ഇലക്ഷന്‍ പ്രചാരണ സാമഗ്രികള്‍ക്ക് വിനിയോഗിക്കാവുന്ന തുക, ഉപയോഗിക്കാവുന്ന പ്രചാരണ സാമഗ്രികളുടെ എണ്ണം, പെരുമാറ്റചട്ട പാലനം എന്നീ വിഷയങ്ങളില്‍ തൃശ്ശൂരിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികലുമായി ചേർന്ന യോഗത്തിൽ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ഇലക്ഷന്‍ പ്രചാരണത്തിന് ഉപയോഗിക്കാവുന്ന സാധന സാമഗ്രികളില്‍ നിന്ന് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കി. തുണി കൊണ്ടുള്ള ബാനറുകള്‍ക്ക് സ്‌ക്വയര്‍ ഫീറ്റിന് 25 രൂപയില്‍ നിന്നും 20 രൂപയായും ബാഡ്ജ് ഒന്നിന് മൂന്ന് രൂപയില്‍ നിന്നും ഒരു രൂപയായും പ്രചാരണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരുദിവസം 200രൂപ നിരക്കില്‍ നിന്നും 150രൂപയായും കുറച്ചു. പ്രചാരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ക്ക് ഭക്ഷണത്തിന് തുകഅനുവദിക്കരുത്.

thrissur district

പ്രചാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, റോഡുകള്‍ ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. സ്വകാര്യ സ്ഥലങ്ങളില്‍ പ്രചാരണ പോസ്റ്ററുകള്‍ പതിക്കുന്നതിന് ഉടമയുടെ സമ്മതം വാങ്ങണം. കോ വിഡ്- 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാകണം ഇലക്ഷന്‍ പ്രചാരണം നടത്തേണ്ടതെന്നും കലക്ടര്‍ ഇന്നത്തെ യോഗത്തില്‍ അറിയിച്ചു. തൃശൂർ ജില്ലയിലെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന് സംസ്ഥാന ഇലക്ഷന്‍കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം ജില്ലാതലത്തില്‍ ഒരു സമിതിയും രൂപീകരിച്ചു.

കലക്ട്രേറ്റ് – കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍. എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഈ യോഗത്തില്‍ ജില്ലാ ഇലക്ഷന്‍ ജനറല്‍ ഒബ്‌സര്‍വര്‍ വി.രതീശന്‍ ഇലക്ഷന്‍ ചട്ടങ്ങളെ ക്കുറിച്ച് വിശദീകരിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ യു. ഷീജബീഗം , സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ആദിത്യ, റൂറല്‍ എസ്. പി. ആര്‍ വിശ്വനാഥ്, ഡി.എം.ഒ കെ ജെ റീന, ജില്ലയില്‍ നിയോഗിച്ച 6 എക്‌സ്പന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതി നിധികളും യോഗത്തിൽ പങ്കെടുത്തു.