തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില് പാലിക്കേണ്ട കാര്യങ്ങള് വിശദമാക്കുന്നതിന് രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെ യോഗംചേര്ന്നു. ഇലക്ഷന് പ്രചാരണ സാമഗ്രികള്ക്ക് വിനിയോഗിക്കാവുന്ന തുക, ഉപയോഗിക്കാവുന്ന പ്രചാരണ സാമഗ്രികളുടെഎണ്ണം, കോവിഡ് 19മാന ദണ്ഡങ്ങള് അനുസരിച്ച് തിരഞ്ഞെടുപ്പില് പാലിക്കേണ്ട ചട്ടങ്ങള്, പെരുമാറ്റ ചട്ടപാലനം എന്നീ വിഷയങ്ങളില് ജില്ലാ കലക്ടര് രാഷ്ട്രീയ പാര്ട്ടി പ്രതി നിധികള്ക്ക് നിര്ദ്ദേശങ്ങള്നല്കി.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തൃശൂർ ജില്ലയില്‍ നിന്ന് മത്സരിക്കുന്നത് 7101സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ 3403 പുരുഷന്‍മാരും, 3698 വനിതകളും ഉള്‍പ്പെടുന്നു. തൃശൂർ ജില്ലാ പഞ്ചായത്തിലേക്ക് 107 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. ഇതില്‍ 55പുരുഷന്‍മാരും 52വനിതകളും ഉള്‍പ്പെടുന്നു. തൃശൂര്‍ കോര്‍പ്പറേഷനില്‍ 230പേര്‍ മത്സരിക്കും. ഇതില്‍ 122പേര്‍ പുരുഷന്‍മാരും 108പേര്‍ വനിതകളുമാണ്. ഏഴു മുനിസിപ്പാലിറ്റികളില്‍ ആകെ 964സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. ചാലക്കുടി മുനിസിപ്പാലിറ്റിയില്‍ 141 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. ഇതില്‍ 77പേര്‍ പുരുഷന്‍മാരും 64പേര്‍ വനിതകളുമാണ്.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ 149 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. അതില്‍ 74 പേര്‍ പുരുഷന്‍മാരും 75പേര്‍ വനിതകളുമാണ്. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയില്‍ 146സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 66 പുരുഷന്‍മാരും 80വനിതാ സ്ഥാനര്‍ത്ഥികളും ഉള്‍പ്പെടുന്നു. ചാവക്കാട് മുനിസിപ്പാലിറ്റിയില്‍ ഇക്കുറി ജനവിധി തേടുന്നത് 108സ്ഥാനാര്‍ത്ഥികളാണ് അതില്‍ 53പേര്‍ പുരുഷന്‍മാരും 55 വനിതകളുമാണ്.
ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയില്‍ മത്സര രംഗത്തുള്ളത് 147 സ്ഥാനാര്‍ത്ഥികളാണ്. 66പുരുഷന്‍മാരും 81 വനിതകളും മത്സരിക്കുന്നു. കുന്നംകുളം മുനിസിപ്പാലിറ്റിയില്‍ ജനവിധി തേടുന്നത് ആകെ 140 സ്ഥാനാര്‍ത്ഥികളാണ്. 72 പേര്‍ പുരുഷന്‍മാരും 68 പേര്‍ വനിതകളുമാണ്. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ 133 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. ഇതില്‍ 63 പേര്‍ പുരുഷന്‍മാരും 70 പേര്‍ വനിതകളുമാണ്.
ബ്ലോക്ക് പഞ്ചായത്ത് : തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 16ബ്ലോക്ക് പഞ്ചായത്തുകളിലായി 763 സ്ഥാനാര്‍ത്ഥികളാണുള്ളത്. ഇതില്‍ 358പുരുഷന്‍മാരും 344 വനിതകളും ഉള്‍പ്പെടുന്നു. സ്ഥാനാര്‍ത്ഥികള്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ ചുവടെ ചേർക്കുന്നു.
1). ചാവക്കാട് ബ്ലോക്ക്- ആകെ 50 സ്ഥാനാര്‍ത്ഥികള്‍ പുരുഷന്‍മാര്‍ : 26 വനിതകള്‍ : 24 , 2). ചൊവ്വന്നൂര്‍ ബ്ലോക്ക് – ആകെ 44 സ്ഥാനാര്‍ത്ഥികള്‍ പുരുഷന്‍മാര്‍ : 20വനിതകള്‍ : 24 , 3). വടക്കാഞ്ചേരി ബ്ലോക്ക് – ആകെ 38 സ്ഥാനാര്‍ത്ഥികള്‍ പുരുഷന്‍മാര്‍ : 17 വനിതകള്‍ : 21 ,4). പഴയന്നൂര്‍ ബ്ലോക്ക് – ആകെ 42 സ്ഥാനാര്‍ത്ഥികള്‍ പുരുഷന്‍മാര്‍ : 19 വനിതകള്‍ : 23 ,5). ഇരിങ്ങാലക്കുട ബ്ലോക്ക്- ആകെ 42 സ്ഥാനാര്‍ത്ഥികള്‍ പുരുഷന്‍മാര്‍ : 20 വനിതകള്‍ : 22 ,6). വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക്- ആകെ 39 സ്ഥാനാര്‍ത്ഥികള്‍ പുരുഷന്‍മാര്‍ : 17 വനിതകള്‍ : 22 ,7). മാള ബ്ലോക്ക്- ആകെ 43 സ്ഥാനാര്‍ത്ഥികള്‍ പുരുഷന്‍മാര്‍ : 19 വനിതകള്‍ : 24 ,
8). ചാലക്കുടി ബ്ലോക്ക്- ആകെ 46 സ്ഥാനാര്‍ത്ഥികള്‍ പുരുഷന്‍മാര്‍ : 24 വനിതകള്‍ : 22 ,9). ഒല്ലൂക്കര ബ്ലോക്ക് – ആകെ 121 സ്ഥാനാര്‍ത്ഥികള്‍ പുരുഷന്‍മാര്‍ : 54 വനിതകള്‍ : 67 ,10). പുഴക്കല്‍ ബ്ലോക്ക്- ആകെ 40 സ്ഥാനാര്‍ത്ഥികള്‍ പുരുഷന്‍മാര്‍ : 18 വനിതകള്‍ : 22 ,11). മുല്ലശ്ശേരി ബ്ലോക്ക്- ആകെ 46 സ്ഥാനാര്‍ത്ഥികള്‍ പുരുഷന്‍മാര്‍ : 21 വനിതകള്‍ : 25 ,12). തളിക്കുളം ബ്ലോക്ക്- ആകെ 45 സ്ഥാനാര്‍ത്ഥികള്‍ പുരുഷന്‍മാര്‍ : 23 വനിതകള്‍ : 22 ,
13). മതിലകം ബ്ലോക്ക്- ആകെ 45 സ്ഥാനാര്‍ത്ഥികള്‍ പുരുഷന്‍മാര്‍ : 21 വനിതകള്‍ : 24 ,14). അന്തിക്കാട് ബ്ലോക്ക്- ആകെ 40 സ്ഥാനാര്‍ത്ഥികള്‍ പുരുഷന്‍മാര്‍ : 19 വനിതകള്‍ : 21 ,15). ചേര്‍പ്പ് ബ്ലോക്ക്- ആകെ 39 സ്ഥാനാര്‍ത്ഥികള്‍ പുരുഷന്‍മാര്‍ : 17 വനിതകള്‍ : 22 ,16). കൊടകര ബ്ലോക്ക് ആകെ 49 സ്ഥാനാര്‍ത്ഥികള്‍ പുരുഷന്‍മാര്‍ : 23 വനിതകള്‍ : 26 , ഗ്രാമപഞ്ചായത്തുകളിലേക്ക് 5037 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.