ചീയാരത്ത് എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ കൊ ലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവ പര്യന്തം തടവും ,അഞ്ചു ലക്ഷം രൂപ പിഴയും

thrissur arrested

തൃശ്ശൂർ ചീയാരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ കൊ ലപ്പെടുത്തിയ കേസിൽ വടക്കേക്കാട് സ്വദേശിയായ നിധീഷിന് തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ കോടതി, ജീവ പര്യന്തം തടവും ,അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. 2019 ഏപ്രിൽ നാലിനാണ് കുത്തിയ ശേഷം തീ കൊ ളുത്തി ക്രൂരകൃ ത്യം ചെയ്തത്.

കൊ ല്ലപ്പെട്ട ഇരുപത്തിരണ്ടുകാരി നീതു ചീയാരം സ്വദേശിയായിരുന്നു . ചീയാരംപോസ്റ്റ് ഓഫീസിന് സമീപത്തുളള നീതു വിന്റെ വീട്ടിലേക്ക് പുലർച്ചെ അഞ്ചരയോടെ പ്രതി ബൈക്കിൽ എത്തി കത്ത് നിന്ന്, ആറരയോടെ നീതു തന്റെ വീടിനു പിന്നിലെ കുളിമുറിയിലേയ്ക്ക് പോകുമ്പോഴാണ് പ്രതി അകത്തു കയറിയത്. കാക്കനാടുള്ള ഐ ടി കമ്പനിയിൽ ജീവനക്കാരനായിരുന്നു പ്രതിയായ നിധീഷ്.