തൃശൂർ ജില്ലയിലെ മണ്ണൂത്തിയിൽ വെച്ച് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ക ഞ്ചാവ് പിടികൂടി. സംഭവത്തിൽ 2പേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ഷുഹൈൽ, മാളസ്വദേശി ഷാജി, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുപത് കിലോ കഞ്ചാവാണ് ഇവരുടെ പക്കൽ നിന്നും പോലീസ് പിടികൂടിയത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് ഇവർ ക ഞ്ചാവ് കടത്താൻ ശ്രമിച്ചതെന്ന് പോലീസ് . കൂടുതൽ വിശദാംശങ്ങൾക്കായി പിടികൂടിയ ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.