തൃശൂർ ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലെ ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കുള്ള ഇന്റർവ്യൂ നവംബർ 27ന് . രാവിലെ 10.30 ന് അയ്യന്തോൾ സിവിൽസ്റ്റേഷനിലെ റൂംനമ്പർ 34(താഴത്തെ നില)ൽ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിലാണ് കൂടിക്കാഴ്ച നടക്കുക.
നിർദിഷ്ട യോഗ്യത ഉള്ളവർ ( നേഴ്സ് കം ഫാർമസിസ്റ്റ് കോഴ്സ്/സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി) കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഇതിനായി ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അവയുടെ ഒറിജിനലും പകർപ്പുകളും കൊണ്ടു വരണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു.