
തൃശ്ശൂർ തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. വേതനം കുറയ്ക്കാതെ അവധി നൽകാനാണ് ഉത്തരവ്. സ്വകാര്യ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളുടെ അടിസ്ഥാനത്തിൽ അവധി അനുവദിച്ചിരിക്കുന്നത്. ഡിസംബർ (10 )പത്തിനാണ് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, ജില്ലകളിൽ അവധി. പുറത്തു ജോലി ചെയ്യുന്നവർക്ക് വോട്ട് ദിവസം സ്വന്തം ജില്ലയിലെ പോലീസ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകണമെന്നും ഉത്തരവിൽ പറയുന്നു. അവധി നൽകാത്തത് പിഴ ഈടാക്കുന്ന കുറ്റകരവുമാണ്.