ആദ്യ ഒക്കുപ്പേഷണൽ തെറാപ്പി ബിരുദം നേടാൻ വേണ്ടി ഇനി നാടുവിടേണ്ട വലിയ തോതിലുള്ള ഫീസും വേണ്ട. കേരളത്തിൽ ആദ്യമായി ഒക്കുപ്പേഷണൽ തെറാപ്പി കോളേജ് ഇരിഞ്ഞാലക്കുടയിൽ സ്ഥാപിതമാവുകന്നു. എൻ കെ മാത്യു ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിച്ചിരുന്ന ത്രേസ്യാമ്മ മെമ്മോറിയൽ ഹോസ്പിറ്റൽ നേരത്തെ സർക്കാരിനെ സൗജന്യമായി നൽകിയിരുന്നു. ഇത് അടിമുടി മാറ്റിയെടുത്ത 42000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഏഴു നില കെട്ടിടത്തിലാണ് പ്രവർത്തനം. ഓട്ടിസം ബാധിതരായ കുട്ടികൾക്കുള്ള സ്പെഷ്യൽ സ്കൂൾ സെൻസറി പാർക്ക് മികച്ച കേൾവി പരിശോധന തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങൾ ഇവിടെയുണ്ട് ഉണ്ട്.
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് റിഹാബിലിറ്റേഷൻ സ്പെഷ്യൽ സ്കൂളാണ് പ്രൊഫഷണൽ കോളേജ് ആയി ആയി മാറുന്നത്. ഓട്ടിസം, സെറിബൽ, പാൾസി, ബാധിതരായ കുട്ടികൾക്കുള്ള മികച്ച ചികിത്സക്ക് പ്രൊഫഷണലുകളുടെ വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് ഉള്ളത്. ഈ രംഗത്ത് പ്രൊഫഷണൽ കോളേജുകൾ കുറവായതിനാൽ മന്ത്രി കെ കെ ശൈലജ മുൻകൈ യെടുത്താണ് പുതിയ കോഴ്സ് തുടങ്ങാൻ നടപടി സ്വീകരിച്ചത്. കേരളത്തിൽ നിന്ന് ആരോഗ്യ സർവകലാശാല അംഗീകാരം നൽകി ലാൽ ബഹദൂർ ശാസ്ത്രി സെൻറർ പ്രവേശനം നടപടികൾ ആരംഭിച്ചു.
റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ദി അംഗീകാരത്തോടെ തെറാപ്പി ഡിപ്ലോമ കോഴ്സും തുടങ്ങുന്നുണ്ട് ദക്ഷിണേന്ത്യയിലെ മികച്ച ഹൈഡ്രോ തെറാപ്പി യൂണിറ്റ് ആരംഭിക്കുന്നതിനും നട്ടെല്ലിനു ക്ഷതം സംഭവിച്ച അവരുടെ പുനരധിവാസ ചികിത്സയും സൗകര്യങ്ങൾ ഇവിടെ ഒരുങ്ങിക്കഴിഞ്ഞു.