
തൃശ്ശൂർ റേഞ്ചിന് കീഴിലുള്ള തൃശ്ശൂർ സിറ്റി റൂറൽ പാലക്കാട് മലപ്പുറം എന്നിവിടങ്ങളിൽ നടപ്പിലാക്കിയിരുന്ന ഓപ്പറേഷൻ റേഞ്ചർ പദ്ധതിയുടെ ഭാഗമായി ശനിയാഴ്ച 160 അനധികൃത പണമിടപാട് സ്ഥാപനങ്ങളിൽ നടത്തിയ നടത്തിയ റെയ്ഡിൽ 48 കേസുകൾ രജിസ്റ്റർ ചെയ്തു. 26 പേരെ അറസ്റ്റ് ചെയ്തു. പൊതു ജനങ്ങളിൽ നിന്ന് അമിതമായ പലിശ വാങ്ങി അനധികൃത പണമിടപാട് നടത്തിയിരുന്ന വ്യക്തിയുടെ വീടുകളിലും സ്ഥാപനവുമായാണ് റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട് അനധികൃതമായി വാങ്ങി സൂക്ഷിച്ചിരുന്നു 76 ചെക്കുകളും 40 മുദ്ര പത്രവും 70 മറ്റു രേഖകൾ കണ്ടെത്തി വരും ദിവസങ്ങളി ലും പരിശോധന തുടരുമെന്ന് ഡി. ഐ. ജി എസ് സുരേന്ദ്രൻ അറിയിച്ചു.