മണ്ണുത്തിയിൽ പാമ്പു കടിയേറ്റ്‌ യുവാവ് മരിച്ചു…

മണ്ണുത്തിയിൽ പാമ്പു കടിയേറ്റ്‌ പനഞ്ചകം എടക്കുളം കാർത്തികേയൻ മകൻ അബിൻ (18) ആണ്‌ മരിച്ചത്‌. കഴിഞ്ഞ ദിവസം രാത്രി മുത്രമൊഴിക്കാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ പാമ്പ്‌ കടിക്കുകയായിരുന്നു. എന്നാൽ പാമ്പാണെന്ന്‌ അറിയാതിരുന്നതിനാൽ കുട്ടി ഉറങ്ങി . നേരം വെളുത്തപ്പോൾ ശരീരം നീര്‌ വന്നു. തുടർന്ന്‌ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.