
പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാർക്കിടയിൽ കോ വിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിൽ പുതിയ ജീവനക്കാരെ വെച്ച് ടോൾ തുടരാൻ ശ്രമം. അടിയന്തരമായി രോഗ ബാധ ഭീഷണിയിലുള്ള ജീവനക്കാരെ മാറ്റണമെന്ന കളക്ടറുടെ നിർദേശത്തെ തുടന്ന് ആണ്. രോഗ വ്യാപനം രൂക്ഷമായ ഉടൻ തന്നെ ടോൾപ്ലാസ ക്ലസ്റ്ററായി പ്രഖ്യാപിച്ചു. തുടർന്ന് ജീവനക്കാരെ പിൻവലിക്കുകയും ചെയ്തു.
ഇതോടെ ടോൾബൂത്തുകൾ തുറന്നിട്ട നിലയിലാണ്. തുറന്നിട്ട ഗേറ്റിലൂടെ കടന്നു പോകുന്ന ഫാസ്ടാഗ് വാഹനങ്ങളുടെ ടോൾതുക താനേ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. പക്ഷേ ഫാസ്ടാഗില്ലാ ത്ത വാഹനങ്ങൾ തുറന്നിട്ട ട്രാക്കുകളി ലൂടെ നിയന്ത്രണ ങ്ങളില്ലാതെ യാണ് കടന്നു പോകുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് ജീവനക്കാരെ ഉപയോഗിച്ചുള്ള ടോൾ പിരിവ് പുനരാരംഭിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.