
തൃശ്ശൂര്‍ : പാലിയേക്കര ടോള്‍പ്ലാസയില്‍ 20 ജീവനക്കാര്‍ക്ക് കോ വിഡ് സ്ഥിരീകരിച്ചതോടെ ടോള്‍പ്ലാസ തല്‍ക്കാലം അടച്ചിടണമെന്ന് ഡി .എം.ഒ ഡോ. കെ.ജെ. റീന ടോള്‍പ്ലാസ അധികൃതരോട് നിര്‍ദേശിച്ചു. കോ വിഡ് പോസിറ്റീവായവരില്‍ അഞ്ച് പേര്‍ ടോള്‍ ബൂത്തില്‍ പണം വാങ്ങുന്ന കൗണ്ടറിലെ ജീവനക്കാരാണ്. ഇതോടെ നൂറോളം പേര്‍ നിരീക്ഷണത്തിലേക്ക് മാറേണ്ടി വരുമെന്ന് ആരോഗ്യവിഭാഗം സൂചിപ്പിച്ചു. ഇത് ഗൗരവമേറിയ വിഷയമാണ്. ടോള്‍പ്ലാസയിൽ ഇപ്പോള്‍ കോ വിഡ് ബാധിച്ച 20 പേരടങ്ങിയ ക്ലസറ്ററാണ്. ഇന്ന് മാത്രം 12 പേര്‍ കോ വിഡ് പോസിറ്റീവായി. മുമ്പ് പോസിറ്റീവായ ആളുകൾ അടക്കം 20 ജീവനക്കാര്‍ ഇപ്പോള്‍ കോ വിഡ് പോസിറ്റീവാണ്.
നിലവിലുള്ള ജീവനക്കാരെ വെച്ച് ടോൾ പ്ലാസ നടത്തിപ്പ് കോ വിഡ് മാനദണ്ഡങ്ങ ളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാ ണ് അടച്ചിടാന്‍ നിര്‍ദേശിച്ചത്. ടോള്‍ ബൂത്തുകളും ടോള്‍പ്ലാസയും അണു വിമുക്തമാക്കിയ ശേഷം സമ്പര്‍ക്കമില്ലാത്ത മറ്റ് ജീവനക്കാരെ കണ്ടെത്തി മാത്രമേ ടോള്‍ പിരവ് പുനരാരംഭിക്കാവൂയെന്നും ജില്ലാ ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു.