മണ്ണുത്തി – വടക്കാഞ്ചേരി ദേശീയപാത കുതിരാനിൽ നാലുചരക്കുലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു …

മണ്ണുത്തി – വടക്കാഞ്ചേരി ദേശീയപാത കുതിരാനിൽ നാലുചരക്കുലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു . ഒരു ലോറി മറ്റൊരു ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നത്. രണ്ടുലോറികൾ വഴിയരികിലേക്ക് മറിഞ്ഞു വീണു.

thrissur district

ഒരു ലോറി റോഡിന് കുറുകേയും മറ്റൊരുലോറി തുരങ്കത്തിലേക്കുളള റോഡ് നിർമിച്ചതിന്റെ മുപ്പതടി താഴ്ച്ചയിലേക്കും മറിഞ്ഞു. മൂന്നു പേർക്ക് പരിക്കേറ്റു . തുരങ്കത്തിന് സമീപം പുലർച്ചെ പന്ത്രണ്ടരയോടെയാ ണ് അപകടമു ണ്ടായത്. കണ്ടെയ്നർ ലോറിയുടെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി ജിനീഷാണ് മരിച്ചത്. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു .