തൃശൂർ ജില്ല, ഇന്ന് 1114 പേർക്ക് കോ-വിഡ് പ്രാദേശിക വാർത്തകൾ | നവംബർ-04 | Kerala & Thrissur Co-vid News Today.

thrissur containment -covid-zone

സംസ്ഥാന തലത്തിൽ പ്രധാന വാർത്തകൾ:

കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്ത പുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസര്‍ഗോഡ് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7473 പേര്‍ക്ക് സമ്പര്‍ക്ക ത്തിലൂടെയാണ് രോഗം ബാധിച്ചത്. 879 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 936, തൃശൂര്‍ 1095, കോഴിക്കോട് 908, കൊല്ലം 925, മലപ്പുറം 703, ആലപ്പുഴ 726, തിരുവനന്തപുരം 481, കോട്ടയം 564, പാലക്കാട് 235, കണ്ണൂര്‍ 295, ഇടുക്കി 176, പത്തനംതിട്ട 126, കാസര്‍ഗോഡ് 171, വയനാട് 132 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 18, കോഴിക്കോട് 9, തൃശൂര്‍ 8, കണ്ണൂര്‍ 7, എറണാകുളം 6, പത്തനംതിട്ട 5, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 4 വീതം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സ യിലായിരുന്ന 8206 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 881, കൊല്ലം 769, പത്തനംതിട്ട 286, ആലപ്പുഴ 672, കോട്ടയം 470, ഇടുക്കി 90, എറണാകുളം 1078, തൃശൂര്‍ 936, പാലക്കാട് 583, മലപ്പുറം 655, കോഴിക്കോട് 1015, വയനാട് 87, കണ്ണൂര്‍ 515, കാസര്‍ഗോഡ് 169 എന്നിങ്ങനേ യാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,995 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,72,951 പേര്‍ ഇതുവരെ കോ വിഡില്‍ നിന്നും മുക്തി നേടി.

തൃശൂർ ജില്ല തലത്തിൽ പ്രധാന വാർത്തകൾ:

ജില്ലയിൽ 1114 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 936 പേർ രോഗ മുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്ന വരുടെ എണ്ണം 9900 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥീരികരിച്ച വരുടെ എണ്ണം 43,117 ആണ്. 32,879 പേരെയാണ് ആകെ രോഗ മുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

ജില്ലയിൽ ബുധനാഴ്ച സമ്പർക്കം വഴി 1095 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 08 ആരോഗ്യ പ്രവർത്ത കർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേർക്കും, രോഗ ഉറവിടം അറിയാത്ത 07 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 60 പുരുഷൻമാരും 59 സ്ത്രീകളും പത്ത് വയസ്സിനു താഴെ 44 ആൺകുട്ടികളും 42 പെൺ കുട്ടികളുമുണ്ട്

Covid-Update-Snow-View