ഓൾ ഇൻഡ്യ നീറ്റ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ തിളക്കമേറിയ നേട്ടം സ്വന്തമാക്കി അദ്വൈത് കൃഷ്ണ.

ഓൾ ഇൻഡ്യ നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 57 -ആം റാങ്കും, കേരളത്തിലെ അഞ്ചാം റാങ്കും, തൃശൂർ ജില്ലയിൽ ഒന്നാം റാങ്കും കരസ്ഥമാക്കി അദ്വൈത് കൃഷ്ണ. അദ്വൈത് ആദ്യ ശ്രമത്തിലാണ് ഈ തിളക്കമേറിയ നേട്ടം സ്വന്തമാക്കിയത്.

പൂങ്കുന്നത്തെ റിജു ആന്റ് പി.എസ്.കെ ക്ലാസ്സിൽ ആയിരുന്നു എൻട്രൻസ് പരിശീലനം. തൃശൂർ വടക്കാഞ്ചേരി ജനറൽ ഹോസ്പിറ്റലിലെ കോൺസൾട്ടന്റ് ഓഫ്‌താമോളജിസ്റ് Dr.സുരേന്ദ്രൻ സി പി യുടെയും എം മഞ്ജുവിന്റെയും മകൻ ആണ് ശ്രീ.അദ്വൈത് കൃഷ്ണൻ.