തൃശൂർ ജില്ലയിലെ 533 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.| ഒക്ടോബർ 19 | Thrissur Vartha | C.ovid News

thrissur containment -covid-zone

ഇന്ന് കേരളത്തിൽ.

കേരളത്തില്‍ ഇന്ന് 5022 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം 180, കാസര്‍ഗോഡ് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 647 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 862, കോഴിക്കോട് 669, എറണാകുളം 398, തൃശൂര്‍ 518, തിരുവനന്തപുരം 357, കൊല്ലം 373, ആലപ്പുഴ 333, കണ്ണൂര്‍ 279, പാലക്കാട് 121, കോട്ടയം 155, കാസര്‍ഗോഡ് 101, വയനാട് 50, പത്തനംതിട്ട 30, ഇടുക്കി 11 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് 14, തിരുവനന്തപുരം 12, തൃശൂര്‍, മലപ്പുറം 8 വീതം, കാസര്‍ഗോഡ് 6, എറണാകുളം 4, കണ്ണൂര്‍ 3, കോട്ടയം 2, കൊല്ലം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,77,291 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,53,482 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,809 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തി ലാണ്. 2395 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,599 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 39,75,798 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ജില്ലാ അടിസ്ഥാനത്തിൽ.

മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം 180, കാസര്‍ഗോഡ് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഹോട്ട് സ്പോട്ടുകൾ.

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാ ണുള്ളത്. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13, 15), വല്ലാച്ചിറ (7, 9), ചൊവ്വന്നൂര്‍ (8, 9), ആലപ്പുഴ ജില്ലയിലെ (സബ് വാര്‍ഡ് 3), കൊല്ലം ജില്ലയിലെ ഇളമാട് (6, 8), കൊല്ലം ജില്ലയിലെ മൈലം (4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തൃശൂർ ജില്ല വിശദ വിവരങ്ങൾ.

തൃശൂർ ജില്ലയിലെ 533 പേർക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബർ 19) കോ വിഡ്-19 സ്ഥിരീകരിച്ചു. 1261 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8432. തൃശൂർ സ്വദേശികളായ 123 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതു വരെ കോ വിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28546. അസുഖബാധിതരായ 19831 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്.

529 കേസുകളിൽ സമ്പർക്കം വഴിയാണ് രോഗബാധ. ആറ് കേസുകളുടെ ഉറവിടം വ്യക്തമല്ല. ക്ലസ്റ്ററുകൾ: ലിയോ മെഡിക്കൽസ് കുട്ടനെല്ലൂർ ക്ലസ്റ്റർ 2, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1. മറ്റ് സമ്പർക്ക കേസുകൾ 514. നാല് ഫ്രൻറ്‌ലൈൻ വർക്കർമാർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന നാല് പേർക്കും കോ വിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 60 വയസ്സിന് മുകളിൽ 35 പുരുഷൻമാരും 38 സ്ത്രീകളും 10 വയസ്സിന് താഴെ 21 ആൺകുട്ടികളും 21 പെൺകുട്ടികളും ഉൾപ്പെടുന്നു