
കൂര്‍ക്കഞ്ചേരിയില്‍ പഞ്ചര്‍ കടയില്‍ കയറി ഉടമക്ക് നേരെ വെടി വെക്കുകയും മർദ്ദിക്കുകയും ചെയ്ത 3 പേരെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നല രാത്രിയിലാണ് സംഭവം. പാലക്കാട് സ്വദേശി മണികണ്ഠന് കാലിലാണ് വെടിയേറ്റത്. ഗുണ്ടാസംഘത്തില്‍പെട്ട കണിമംഗലം, വലിയാലുക്കല്‍, ചിയ്യാരം സ്വദേശികളായ ഷെഫീഖ് (28), ഡിറ്റ് ബാബു (26), സജിലാല്‍ (26) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസറ്റു ചെയ്തത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. നാലു ദിവസം മുമ്പ് ഇവരുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായത് ഇത് ഒട്ടിച്ച് നല്‍കാത്ത തിലുള്ള വൈരാഗ്യമാണ് ആക്രമണത്തി നിടയാക്കിയത്.