ജില്ലയിൽ ‘തേനും പാലും’ പദ്ധതി തുടങ്ങുന്നു…

സംസ്ഥാന സർക്കാരിന്റെ 100 ദിനങ്ങൾ 100 പദ്ധതികൾ എന്നതിന്റെ ഭാഗമായി. കൃഷി വകുപ്പിന്റെ ഹോർട്ടികോർപ്പും മിൽമയും ചേർന്ന് തേനും പാലും എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഹോർട്ടികോർപ്പിന്റെ അഗ്മാർക്ക് ലേബലുള്ള ‘അമൃത്’ തേനും തേനിന്റെ മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങളും മിൽമ ബൂത്ത് വഴിയും, മിൽമയുടെ ഉൽപ്പന്നങ്ങൾ ഹോർട്ടികോർപ് ഔട്ലെറ്റുകൾ വഴിയും വിൽപ്പനയ്‌ക്കെത്തിക്കുന്ന പുതിയ സംരംഭം ആണിത്. പരിശുദ്ധിയുടെ പ്രതീകമാണ് അഗ്മാർക്ക് ഗുണനിലവാര സർട്ടിഫിക്കേറ്റ്.

Covid-Update-Snow-View

കേരളത്തിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് ആധുനിക സംവിധാനത്തിൽ ശാസ്ത്രീയമായി സംസ്‌കരിച്ച അഗ്മാർക്ക് ഗുണനിലവാരം മുദ്രയോടുകൂടിയ ഹോർട്ടികോർപ്പ് അമൃത് തേനാണ് മിൽമ ബൂത്ത് വഴി ഉപഭോക്താക്കൾക്ക് ലഭിക്കുക.
ജില്ലയിലെ യിരത്തോളം വരുന്ന മിൽമ ഔട്ട്ലെറ്റുകളിലൂടെ ഈ തേൻ ലഭ്യമാക്കും. മിൽമയുടെ പാലും മറ്റ് മൂല്യ വർധന ഉൽപ്പന്നങ്ങളായ തൈര്, നെയ്യ്, ജ്യൂസ്, ഫ്‌ളേവേർഡ് മിൽക്ക് എന്നിവ ഹോർട്ടികോർപ്പും വിപണനം നടത്തും. ഇതിനോട് അനുബന്ധമായി ക്ഷീരകർഷകർക്ക് തേനീച്ചകൂടുകളും വിതരണം ചെയ്യും