
ഇന്ന് കേരളത്തിൽ.
കേരളത്തില്‍ ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 723 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1367, കോഴിക്കോട് 943, തൃശൂര്‍ 844, എറണാകുളം 486, തിരുവനന്തപുരം 525, കൊല്ലം 537, കോട്ടയം 465, കണ്ണൂര്‍ 348, ആലപ്പുഴ 373, പാലക്കാട് 179, കാസര്‍ഗോഡ് 239, പത്തനംതിട്ട 129, ഇടുക്കി 114, വയനാട് 136 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 15, കണ്ണൂര്‍ 12, മലപ്പുറം, തൃശൂര്‍ 8 വീതം, പത്തനംതിട്ട, എറണാകുളം, കാസര്‍ഗോഡ് 4 വീതം, കോട്ടയം, ഇടുക്കി, വയനാട് 2 വീതം, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
ജില്ലാ അടിസ്ഥാനത്തിൽ.
മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഹോട്ട് സ്പോട്ടുകൾ.
ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കാണാക്കാരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11), വാകത്താനം (1), പായിപ്പാട് (3), പാലക്കാട് ജില്ലയിലെ തേന്‍കുറിശി (7), തൃത്താല (6), തിരുമിറ്റിക്കോട് (2), മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് (2, 9), കുഴിമണ്ണ (സബ് വാര്‍ഡ് 10, 15, 17, 18), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (സബ് വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ പുതുക്കാട് (2), ഇടുക്കി ജില്ലയിലെ രാജക്കാട് (1, 4, 5, 6, 10), വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ (സബ് വാര്‍ഡ് 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 637 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
തൃശൂർ ജില്ല വിശദ വിവരങ്ങൾ.
തൃശൂർ ജില്ലയിലെ 862 പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 18) കോ വിഡ്-19 സ്ഥിരീകരിച്ചു. 1006 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9167 ആണ്. തൃശൂർ സ്വദേശികളായ 168 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28013. രോഗബാധിതരായ 18570 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്.
859 കേസുകളിൽ സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ അഞ്ച് കേസുകളുടെ ഉറവിടം വ്യക്തമല്ല. മദർ ഹോസ്പിറ്റൽ ക്ലസ്റ്റർ വഴി ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റ് സമ്പർക്ക കേസുകൾ 841. എട്ട് ആരോഗ്യ പ്രവർത്തകർക്കും നാല് ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 60 പുരുഷൻമാരും 50 സ്ത്രീകളും 10 വയസ്സിന് താഴെ 30 ആൺകുട്ടികളും 34 പെൺകുട്ടികളും ഉൾപ്പെടുന്നു