
തൃശ്ശൂർ : പൊതുസ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, എന്നിവിടങ്ങളില്‍ കോ വിഡ് പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്കി. പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ മറ്റൊരു ഉത്തരവ് ലഭിക്കുന്നത് വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
കൂടാതെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്മാര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ എന്നിവരുടെ സംഘം പരിശോധന നടത്തി പ്രോട്ടോകോള്‍ പാലിക്കാത്ത വര്‍ക്കെതിരെ കേസെടുക്കും. വീടുകള്‍ തോറും നടത്തുന്ന പണ പിരിവുകള്‍ കര്‍ശനമായി നിരോധിച്ചു. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കര്‍ശനമായും ഗ്ലൗസ്, മാസ്ക് എന്നിവ ധരിച്ചിരിക്കണം. മാസ്ക് വയ്ക്കാതെ പുറത്തിറങ്ങിയാല്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.