എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു.

തൃശ്ശൂർ : കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തൃശൂര്‍ ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. ഇതിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിക്കും.

15 മുതല്‍ 20 വരെ ജില്ലാ പഞ്ചായത്ത്, തളിക്കുളം, കൈപ്പമംഗലം എന്നീ സ്ഥലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിശീലനത്തില്‍ നിര്‍മ്മിക്കുന്ന ബള്‍ബുകള്‍ വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. കോവിഡ് കാലത്തെ തൊഴിലില്ലായ്മയ്ക്ക് സഹായമാകുക എന്നതാണ് പദ്ധതി ലക്ഷ്യം.