തൃശൂർ ജിലയിലെ അന്തിക്കാട് കൊലപാതക കേസിൽ 3 പേർ പിടിയിലായി… രണ്ട് ദിവസം മുൻപ് അന്തിക്കാട് ആദർശ് വധക്കേസിലെ പ്രതീതിയായ നിധിൽ(28) കൊല്ലപ്പെട്ട കേസിലെ മൂന്ന് പേർ പിടിയിൽ. പ്രതി പട്ടികയിലുള്ള ശ്രീരാഗും മറ്റ് രണ്ട് പേരുമാണ് പിടിയിലായിട്ടുള്ളത്. ഈ സംഘത്തിന്റെ ബൈക്കും കാറും കൊച്ചിയിലെ പനങ്ങാട് നിന്നും കണ്ടെത്തിയിരുന്നു.
ആക്രമ സമയത് പരിക്കേറ്റ സംഘത്തിലൊരാളായ സനൽ എന്നയാൾക്ക് ചികിത്സ തേടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഇതാണ് അനേഷണ സംഘത്തിന് പ്രതികളെ പിടികൂടാൻ സഹായകമായത്. ആക്രമിച്ച സംഘത്തിൽ 5 പേര് ഉൾപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്.