തൃശൂർ അമ്പിളിക്കല കോ വിഡ് സെന്ററിനെതിരെ വീണ്ടും പരാതി…

തൃശ്ശൂർ : അമ്പിളിക്കല കോ വിഡ് സെന്ററിനെതിരെ വീണ്ടും പരാതി. വാഹന മോഷണത്തിന് അറസ്റ്റ് ചെയ്ത പതിനേഴ് വയസുകാരനെ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി.ആഡംബര ബൈക്കുകൾ മോഷ്ടിച്ച കേസിലെ പ്രതിയായ പതിനെഴുകാരനാണ് ജയിൽ വകുപ്പ് ജീവനക്കാരിൽ നിന്നും ക്രൂര മർദ്ദനം ഏറ്റതായി കാണിച്ചു തൃശ്ശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മനപൂർവ്വം ദേഹോപദ്രവ മേൽപ്പിക്കൽ, മാരകായുധമുപയോഗിച്ച് പരുക്കേൽപ്പിക്കൽ, എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

Kalyan-videocall

കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട് വിയ്യൂർ ജയിലിന് കീഴിലുള്ളതാണ് അമ്പിളിക്കല കോവിഡ് സെന്റർ.
കഴിഞ്ഞ ദിവസമാണ് അമ്പിളിക്കല കോവിഡ് സെന്ററിൽ കഞ്ചാവ് കേസ് പ്രതി മരിച്ചത്. ഷെമീറിന് ക്രൂര മർദമേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ശരീരത്തിൽ നാൽപതിലേറെ മുറിവുകളുണ്ട്. ഷമീറിന്റെ ഭാര്യ ഉൾപ്പടെ മറ്റ് മൂന്ന് പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജയിൽ വകുപ്പ് ജീവനക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.