
തൃശൂർ ജില്ലയിലെ 385 പേർക്ക് കൂടി വ്യാഴാഴ്ച (ഒക്ടോബർ 8) കോ വിഡ്-19 സ്ഥിരീകരിച്ചു. 460 പേർ രോഗ മുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്ന വരുടെ എണ്ണം 8340 ആണ്. തൃശൂർ സ്വദേശികളായ 137 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥിരീകരിച്ച വരുടെ എണ്ണം 19155 ആണ്. അസുഖ ബാധിതരായ 10659 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
വ്യാഴാഴ്ച ജില്ലയിൽ സമ്പർക്കം വഴി 381 പേർക്കാണ് കോ വിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 2 സമ്പർക്ക ക്ലസ്റ്ററുകൾ വഴി വ്യാഴാഴ്ച കോ വിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: കണ്ടശ്ശാംകടവ് മാർക്കറ്റ് ക്ലസ്റ്റർ-1, മലങ്കര ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1 മറ്റ് സമ്പർക്ക കേസുകൾ 366. കൂടാതെ 4 ആരോഗ്യ പ്രവർത്തകർക്കും 4 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 4 പേർക്കും കോ വിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 13 പുരുഷൻമാരും 26 സ്ത്രീകളും 10 വയസ്സിന് താഴെ 12 ആൺകുട്ടികളും 20 പെൺകുട്ടികളും ഉൾപ്പെടുന്നു.