
ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനെ ഡോക്ടര്‍ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് അവശനാക്കി. സീനിയര്‍ ഡോക്ടറുടെ അനുമതിവാങ്ങി പുറത്തേക്കു പോയി ഭക്ഷണം കഴിച്ചുവന്ന വിജേഷിനോട് ആരോട് ചോദിച്ചാണ് പുറത്ത് പോയതെന്ന് ചോദിച്ച് രോഗികളുടെ മുന്നില്‍വച്ച് ചീത്ത വിളിക്കുകയായി രുന്നു. പിന്നീട് മുറിയില്‍ രോഗിയുടെ ലിസ്റ്റ് എടുക്കുവാന്‍ കയറിയപ്പോള്‍ പിന്നാലെ വന്ന ഡോക്ടര്‍ വിജേഷിനെ വീണ്ടും ചീത്ത വിളിക്കുകയും വാതില്‍ ഉള്ളില്‍ നിന്നും പൂട്ടിയതിനു ശേഷം മര്‍ദിക്കുകയായിരുന്നു.
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. ഗ്യാസ്ട്രോളജി വിഭാഗത്തിലെ ജീവനക്കാരനായ വിജേഷിനെയാണ് ആ വിഭാഗത്തിലെ ഡോ. പ്രവീണ്‍കുമാര്‍ അകാരണമായി മര്‍ദിച്ചത്.