
തൃശ്ശൂർ : ദന്തഡോക്ടരെ കുത്തിക്കൊലപ്പെടിത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട ഡോ.സോനയുടെ ബിസിനസ് പാർട്ണറും സുഹൃത്തുമായ മഹേഷാണ് പിടിയിലായത്.തൃശ്ശൂർ കുട്ടനെല്ലൂരിൽ സുഹൃത്തിന്റെ കുത്തേറ്റ് മുവ്വാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോനക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുത്തേറ്റത്. സുഹൃത്തും ബിസിനസ് പാർട്ട്ണർ പാവറട്ടി സ്വദേശി മഹേഷ് ആണ് സോനയെ കുത്തിയത്.
തുടർന്നു ഒളിവിൽ പോയ മഹേഷിനെ തൃശൂർ പൂങ്കുന്നത്തുനിന്നാണ് പോലീസ് പിടികൂടിയത്. കുട്ടനെല്ലൂരിൽ ദ ഡെൻറസ്റ്റ് ക്ളിനിക്ക് നടത്തുകയായിരുന്നു ഡോ.സോനയും മഹേഷും . വിവാഹ ബന്ധം വേർപിരിഞ്ഞ് കഴിയുന്ന ഡോക്ടര്‍ രണ്ട് വര്‍ഷമായി മഹേഷിനൊപ്പം ഫ്ളാറ്റിൽ ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നതും..