ഫേസ് ബുക്ക്‌ പരിചയത്തിലൂടെ, യുവതിയെ ഭീഷണി പെടുത്തി രണ്ടര പവന്റെ സ്വർണം കവർച്ച ചെയ്ത യുവാവിനെ പോലീസ് പിടികൂടി.

ഫേസ് ബുക്ക്‌ പരിചയത്തിലൂടെ, യുവതിയെ ഭീഷണി പെടുത്തി രണ്ടര പവന്റെ സ്വർണം കവർച്ച ചെയ്ത യുവാവിനെ പോലീസ് പിടികൂടി. വടക്കാഞ്ചേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മുണ്ടത്തിക്കോട് അറക്കൽ ജോബി 23 ആണ് പിടിയിലായത്. സെപ്റ്റംബർ 27 ന് ആണ് സംഭവം. പേരാമ്പ്ര സ്വദേശിനിയായ 20 വയസ്സുകാരിയെ, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് യുവതിയോട് കാണാൻ വേണ്ടി വരാൻ പറഞ്ഞു. ആതനുസരിച്ച് യുവതി യാളെ കാണാനായി ഒറ്റക്ക് അത്താണിയിലേക്ക് വന്നു,

തുടർന്ന് ജോബിയുടെ ആവശ്യ പ്രകാരം അയാളുടെ ബുള്ളറ്റിൽ കേറി മിണാലൂരിൽ വിജനമായ സ്ഥലത്ത് കൊണ്ട് പോയി ശേഷം യുവതിയോട് കഴുത്തിലെ സ്വർണ്ണ മാല ഊരിത്തരാൻ ആവശ്യപ്പെട്ടു. തന്നില്ലെങ്കിൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര പവന്റെ മാല ഊരിവാങ്ങി പ്രതി, യുവതിയെ പറഞ്ഞ് വിട്ടു. തുടർന്ന് വടക്കാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. തട്ടിയെടുത്ത സ്വർണം മുണ്ടത്തിക്കോടുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച് കൂട്ടുകാരുമായി, മൂന്നാറിൽ ടൂർ പോയി. തിരികെ വന്നതിനു ശേഷം കോയമ്പത്തൂരിലേക്ക് ഒളിവിൽ പോകാൻ ഇരിക്കവെ ആണ് ഇയാളെ പോലീസ് അറസ്റ് ചെയ്തത്.