
തൃശ്ശൂർ : മോഹിനിയാട്ടം നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണൻ ആത്മഹ ത്യയ്ക്ക് ശ്രമിച്ചു. രാമകൃഷ്ണനെ കാണാനെത്തിയവർ അബോധാ വസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
കലാഭവൻ മണിയുടെ കലാ ഗ്രാമത്തിലായിരുന്നു സംഭവം. കേരള സംഗീത നാടക അക്കാദമിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ അനുമതി ലഭിക്കാതിരുന്നതിനെ തുടർന്ന് രാാമകൃഷ്ണൻ നിരാശനായിരുന്നു. അക്കാദമി സെക്രട്ടറിയാണ് തനിക്ക് അവസരം നിഷേധിച്ചതെന്നും തനിക്കെതിരെ ജാതി വിവേചന മാണെന്നും രാമകൃഷ്ണൻ ആരോപിച്ചിരുന്നു.