കോ വിഡ്‌ മാസ്ക്‌ ഹണ്ടറിന്റെ സുരക്ഷയിൽ…

കൊടകര: കോ വിഡിനെ തുരത്താൻ സുരക്ഷയൊരുക്കി സഹൃദയ എൻജിനീയറിങ്‌ കോളേജും. കോളേജിനകത്തേക്ക്‌ കൃത്യമായി മാസ്ക്‌ ധരിക്കുകയും കൈകൾ അണുവിമുക്തമാക്കുകയും ചെയ്താൽ മാത്രം പ്രവേശിക്കാൻ കഴിയുന്ന കോവിഡ്‌ മാസ്ക്‌ ഹണ്ടറാണ്‌ ഇരട്ട സുരക്ഷ ഒരുക്കുന്നത്‌. കോളേജിലെ ഇലക്‌ട്രോണിക്സ്‌ & കമ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. വിഷ്ണു രാജൻ, ഡോ. ഗന കിങ്‌, പ്രൊഫ. അഞ്ജു ബാബു എന്നിവരും വിദ്യാർഥികളും ചേർന്നാണ്‌ ഈ ഉപകരണം നിർമിച്ചത്‌.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വാതിൽക്കൽ വരുന്ന ആളുകളുടെ മുഖം സെൻസർ ചെയ്യുന്ന ക്യാമറ, ആളുകൾ മാസ്ക്‌ ശരിയായവിധത്തിൽ ധരിച്ചിട്ടുണ്ടോ എന്ന്‌ പരിശോധിക്കും. ശരിയായി ധരിച്ചില്ലെങ്കിൽ മാസ്ക്‌ ധരിക്കാൻ ആവശ്യപ്പെടും. മാസ്ക്‌ ശരിയായി വെച്ചാൽ കൈകൾ അണുവിമുക്തമാ ക്കാൻ ആവശ്യപ്പെടും.

ഓട്ടോമാറ്റിക്‌ സാനിെറ്റെസർ യന്ത്രത്തിന്റെ അടിയിലേക്ക്‌ കൈ നീട്ടിയാൽ സാനിെറ്റെസർ കൈയിലേക്ക്‌ വീഴും. തുടർന്ന്‌ അണുനശീകരണം നടത്തുമ്പോൾ ബാരിക്കേഡ്‌ തനിയെ തുറന്ന് കോളേജിനകത്തേക്ക്‌ കയറാനുമാവും. സഹൃദയ എക്സി. ഡയറക്ടർ ഫാ. ജോർജ്‌ പാറേമാൻ ഉപകരണം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. നിക്സൻ കുരുവിള അധ്യക്ഷനായി.

Kalyan-videocall